ഇപ്പോള്‍


പൂവിന്‍റെ
നിറമായിരുന്നു
ഉടുപ്പിനും
അതിനോട് ചേര്‍ന്ന നിറം

ചുറ്റിലും
മുള്ളിന്‍റെ
നോവായിരുന്നു
ഉള്ളിലതു
ചുമക്കുന്നതിന്‍റെ മൌനവും

അനേകം
വരികള്‍ കൊണ്ട്
നിനക്ക്
വട്ടത്തിലൊരു വേലി കെട്ടി
എന്‍റെ മുറ്റത്തു
പൂത്തു നില്‍ക്കണേയെന്ന്
പ്രാര്‍ത്ഥിക്കുകയായിരുന്നു

പൂനുള്ളിപ്പോയ
ഒരു കുട്ടിയായാല്‍ മതിയെന്നു നീ
പൂവിടലുകള്‍ക്ക്
കൂട്ടിരിക്കണം
എനിക്കെന്നു ഞാന്‍

ഇപ്പൊള്‍
എന്‍റെ മോഹം
നിന്‍റെ കുഞ്ഞായി
പിറക്കണമെന്നാണ്

5 comments:

  1. ഉമ്പാച്ചീ..വിരോധമില്ലെങ്കില്‍ ഒരു സ്റ്റാറ്റ് കൌണ്ടര്‍ വയ്ക്കൂ..

    ഈ കവിത എനിക്ക് മനസ്സിലായിരിക്കുന്നു,മനോഹരവും ആയിരിക്കുന്നു.

    -പാര്‍വതി.

    ReplyDelete
  2. പുതിയ പോസ്റ്റിട്ടാല്‍ ഒരു കമന്റിടുമോ.ഇവിടെ പുതിയ പൂക്കള്‍ വിരിയുന്നത് അറിയാതെ പോകുന്നു.

    മറ്റു കവിതകലേക്കാള്‍ കനം‌ കൂടിയ പോലെ

    ReplyDelete
  3. ശ്രീ പാര്‍ വതീ
    സ്റ്റാറ്റ് കൌണ്ടര്‍
    എന്നു പറഞ്ഞാല്‍ എന്താണ്`
    മനസ്സിലാക്കി തന്നാല്‍ വലിയ ഉപകാരം

    ReplyDelete
  4. പലപ്പോഴും കവിത വായിക്കുകയും ഇഷ്ടമാവുകയും ചെയ്യുമെങ്കിലും പലകാരണങ്ങള്‍ കൊണ്ട് കമന്റ് വയ്ക്കാനാവാതെ പോവേണ്ടി വരുന്നു, പല സെക്യൂരിറ്റി കാരണങ്ങളാല്‍ പല സൈറ്റുകളും ബ്ലോക്കാണ്, പല കമ്പനികളിലും.

    വന്ന് പോയി എന്നറിയിക്കുന്ന ഒരു സ്റ്റാറ്റ് കൌണ്ടര്‍ ഉണ്ടെങ്കില്‍ ഒരു പാദമുദ്രയെങ്കിലും കിടക്കുന്നു എന്ന സന്തോഷം.അത്രമാത്രം.

    ഇവിടെ അത് പോലെ ഒരെണ്ണം ഉണ്ട്.നോക്കൂ.

    -പാര്‍വതി.

    ReplyDelete
  5. ഒരു
    പിടിത്തം കിട്ടുന്നില്ല
    സാങ്കേതികത
    പതുക്കെയേ വഴങ്ങൂ
    എന്താ ചെയ്യുക
    മനസ്സിലാക്കിയെടുക്കാന്‍
    കഴിഞ്ഞാലായി
    അത്രന്നെ

    ReplyDelete