ചൈനാസില്‍ക്ക്


മിനുസം മിനുസം
എന്ന വാക്കിന്‍റെ അര്‍ത്ഥം
അന്ന്
ആ നീളന്തുണിയില്‍
വിരല്‍ വച്ചാണ് പഠിച്ചത്
അതോടെ അത് ഹൃദിസ്ഥമായി
വീട്ടിലെല്ലാവരും
അന്നത്തെ ദിവസം ആ വാ‍ക്ക്
പലവട്ടം
ഉച്ചരിക്കുകയുണ്ടായി
അതുകേട്ട് ഉച്ചാരണവും ശുചിയായി
അമ്മാവന്‍
കുവൈത്തില്‍ നിന്നും
വന്ന ദിവസമായിരുന്നു അത്
അന്നു രാത്രി തന്നെ
ഓരോരുത്തരുടെയും അളവിനൊത്ത്
ആ തുണി മുറിച്ച്
അക്കൊല്ലത്തെ പെരുന്നാളും വീതിച്ചു കൊടുത്തു
അക്ഷരമാല
കൂട്ടിവായിച്ചെടുത്ത
വാക്കുകളൊക്കെ ഓരോന്നായി
ഓര്‍മ വിട്ടിട്ടും
മിനുസത്തിന് അന്നത്തെ അതേ മിനുസം.

6 comments:

  1. This comment has been removed by the author.

    ReplyDelete
  2. ഇടക്ക്
    കൂടാന്‍ വരുന്ന
    പിന്നീട് ഗള്‍ഫില്‍ പോയ
    ഒരമ്മായി ഉണ്ടായിരുന്നു,
    സൈനാമ്മായി.
    അവരുമായി
    ആ പട്ടുതുണിക്ക്
    എന്തോ ബന്ധമുണ്ടെന്ന്
    കുറേകാലം കരുതിയിരുന്നു,
    സൈനാസില്‍ക്കേ,
    എന്ന് വിളിച്ചാല്‍ അവരു
    ചിരിച്ചു കൊണ്ട് കവിളില്‍
    നുള്ളിയിരുന്നു,

    വിരല്‍തുമ്പിലും നാത്തുമ്പിലും
    മിനുസത്തിന്
    പഴയ അതേ മാര്‍ദ്ദവം
    മിനുസം

    ReplyDelete
  3. പോസ്റ്റും കമന്റും കൊള്ളാം
    :)

    ReplyDelete
  4. ശരിയാണു. മിനുസമുള്ള കവിതയും കമന്‍‌റും.
    ഉമ്പാച്ചി, വളരെ നന്ദി.

    ReplyDelete