ഫുഡ് കോര്‍ട്ട്


ഇത്രയധികം പച്ചിലകള്‍
ആളുകള്‍ തിന്നു തുടങ്ങിയാല്‍ പിന്നെ
ആടുകളുടെ കാര്യമെന്താകും

കൃശഗാത്രനായ
ഈ ആഫ്രിക്കക്കാരന്‍
എന്തിനാണിങ്ങനെ
ഭക്ഷണത്തോട് പൊരുതുന്നത്

അയാളുടെ
വിശക്കുന്ന രാജ്യത്തിനു മുഴുവന്‍
വേണ്ടിയാകുമോ ഈ പോരാട്ടം
ഇത്ര തിന്നിട്ടും
അയാളിങ്ങനെ മെലിഞ്ഞിരിക്കുന്നതിനും
കാരണമതാകുമോ
?

5 comments:

 1. വിശപ്പ്
  കട്ടി കൂടി വിഷപ്പായിപ്പോകുന്നു

  ReplyDelete
 2. അകമഴിഞ്ഞ നോട്ടത്തിന്റെ ഒരുനേരത്തെ കവിത.
  കവിതയുടെ ഇരിപ്പിടം ഗംഭീരം.

  ReplyDelete
 3. അയാളുടെ
  വിശക്കുന്ന രാജ്യത്തിനു മുഴുവന്‍
  വേണ്ടിയാകുമോ ഈ പോരാട്ടം...

  അവിടെ എന്തോ ഉണ്ട്, എന്തോ...

  ReplyDelete
 4. വിശപ്പിന്റെ വിളിയറിയിക്കുന്ന കവിത.
  വരികള്‍ക്കിടയില്‍ വിശപ്പിന്റെ നിലവിളി കേള്‍ക്കുന്നു.
  പതിവുപോലെ നന്നായിട്ടുണ്‍ട്‌

  ReplyDelete
 5. Theerchayayum aviduthe muzhuvan perkkum vendithanneyakum. Ashamsakal.

  ReplyDelete